നവദമ്പതികള്‍ക്കായി എസി കോച്ച് അലങ്കരിച്ചു; വീഡിയോ വിവാദമായതിന് പിന്നാലെ ടിടിഇക്ക് സസ്‌പെന്‍ഷന്‍: വകുപ്പ്തല അന്വേഷണത്തിനും ഉത്തരവ്

 


 

മുംബൈ: നവദമ്പതികൾക്കായി ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ച് അലങ്കരിച്ചു. സംഭവം വൈറയാലതോടെ ചീഫ് ടിക്കറ്റ് പരിശോധകനെ സസ്‌പെന്‍ഡ് ചെയ്ത് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ.ബല്‍ഹര്‍ഷ-മുംബൈ നന്ദിഗ്രാം എക്‌സ്പ്രസിലാണ് സംഭവം. അലങ്കരിച്ച എസി കൂപ്പെയുടെ വിഡിയോ വിവാദമായതോടെയാണ് നടപടി. ജൂലൈ ആറിന് ഛത്രപതി സംഭാജിനഗറില്‍നിന്ന് മുംബൈയിലേക്ക് പോകാനായി ശുഭം, സൊണാലി എന്നിവരാണ് ട്രെയിനിലെ ജി കൂപ്പ ബുക്ക് ചെയ്തത്. നവദമ്പതിമാരായ ഇവര്‍ തങ്ങളുടെ കോച്ച് അലങ്കരിക്കാന്‍ തീരുമാനിച്ചു. കോച്ച് അലങ്കരിക്കാന്‍ സ്വകാര്യ സ്ഥാപനത്തെ ഓണ്‍ലൈനായി ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരന്‍ ജല്‍നയില്‍നിന്ന് അലങ്കാര വസ്തുക്കളുമായി ട്രെയിനില്‍ കയറുകയും നവദമ്പതികള്‍ കയറുന്നതിനു മുന്‍പ് റോസാപ്പൂക്കളും ബലൂണുകളുമായി കൂപ്പ അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരന്‍ ഫസ്റ്റ് എസി കോച്ചില്‍ യാത്ര ചെയ്തത് റിസര്‍വേഷന്‍ ടിക്കറ്റില്ലാതെയാണെന്നും ഇത്തരം നടപടികള്‍ പ്രോട്ടോക്കോള്‍ ലംഘനവും സുരക്ഷാവീഴ്ചയുമാണെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. വൈറലായ ദൃശ്യങ്ങള്‍ ചിലര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് നടപടി വേഗത്തിലായത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items